കൊയിലാണ്ടി: കൊയിലാണ്ടി കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി ഫ്രൂട്സ് വ്യാപാരിയായ ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ എം.സി സമീറിൻ്റെ മകൻ മുസമിൽ (21) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. സഹോദരൻ റിസ്‌വാൻ (24) ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് നിന്നും വടകര ഭാഗത്തേയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസും കൊയിലാണ്ടി നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് വാനുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.