Trending

പതങ്കയത്ത് പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ ഒഴുക്കിപ്പെട്ട് കാണാതായി; തിരച്ചിൽ ഊർജിതമാക്കി.

കോടഞ്ചേരി: കോടഞ്ചേരി പതങ്കയത്ത് പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ ഒഴുക്കിപ്പെട്ട് കാണാതായി. മഞ്ചേരിയില്‍ നിന്നും വന്ന ആറംഗ സംഘത്തില്‍പ്പെട്ട പ്ലസ്‌വൺ വിദ്യാര്‍ത്ഥി അലന്‍ അഷ്റഫിനെ (16) യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ഇരുവഴിഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുകയാണ്. മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. ഡ്രോൺ അടക്കമുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്  പതങ്കയത്തിന് തൊട്ടുതാഴെ ഇതിനു മുൻപ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാർത്ഥിയെ കാണാതായത്.

പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് പലരും പുഴയിൽ ഇറങ്ങാറുള്ളത്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post