Trending

പേരാമ്പ്രയിൽ ബസിൽ സൂക്ഷിച്ച ദ്രാവകത്തിൻ്റെ മണമടിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.


പേരാമ്പ്ര: ബസ്സിൽ സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച് യാത്ര ചെയ്ത വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച രാവിലെ ഏഴരയോടുകൂടിയാണ് സംഭവം. വടകരയിൽ നിന്നും പേരാമ്പ്രക്ക് പോവുകയായിരുന്ന ബസിന്റെ സീറ്റിനടിയിൽ വലിയ കന്നാസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ രൂക്ഷ ഗന്ധത്തെ തുടർന്നാണ് 3 വിദ്യാർത്ഥികൾക്ക് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്. 

പേരാമ്പ്ര ഹൈസ്കൂളിനടുത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന മുയിപ്പൊത്ത് സ്വദേശികളായ ജുവൽ(14), നൈതിക് (14), നിവേദ് (13) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവർ ഇരുന്ന പുറകിലെ സീറ്റിനടിയിൽ നിന്നുമാണ് ഡീസലിൻ്റെ പോലെയുള്ള രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതെന്നു വിദ്യാർത്ഥികൾ പറഞ്ഞു. 

ട്യൂഷൻ സെന്ററിൽ എത്തിയപ്പോഴേക്കും വിദ്യാർത്ഥികൾ അവശരായിരുന്നു. തുടർന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ വിദ്യാർത്ഥികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post