Trending

ബാലുശ്ശേരി കരുമലയില്‍ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.

ബാലുശ്ശേരി: ബാലുശ്ശേരി കരുമലയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കരുമല വളവിലാണ് അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ ഓടുന്ന ‘ചോദി’ ബസും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. 

ഓട്ടോ ഡ്രൈവര്‍ക്കും വഴിയാത്രക്കാരനുമാണ് പരിക്കേറ്റത്. ഹൈവേ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post