ബാലുശ്ശേരി: ബാലുശ്ശേരിയിൽ പമ്പിൽ പെട്രോൾ അടിക്കാനെത്തിയ കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെ കാട്ടാംവള്ളി വി.ആര്‍ എന്റര്‍ പ്രൈസസ് പെട്രോള്‍ പമ്പിലാണ് സംഭവം. പനായി സ്വദേശിയുടെ കാറിനാണ് തിപീടിച്ചത്. കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്. പുക ഉയരുന്നത് കണ്ട് ജീവനക്കാര്‍ കാറിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചു സ്ത്രീകളും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം ഫയര്‍ എസ്റ്റി്യുംഗഷര്‍ ഉപയോഗിച്ച് തീയണക്കുകയായാരുന്നു. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴസും എത്തി. തുടര്‍ന്ന് കാര്‍ പുറത്തേക്ക് തള്ളി നീക്കി. ജിഷ്ണു, ഉണ്ണി, സത്യന്‍, ബാലന്‍ എന്നീ ജീവനക്കാരാണ് രക്ഷപ്രവപര്‍ത്തനം നടത്തിയത്. ജിഷ്ണു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.