Trending

കാസർകോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.


കാസര്‍കോട്: കാസര്‍കോട് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മക്കളായ രാജേഷ് (32) രാകേഷ് (27) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്‌ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. 

നാലു പേരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയങ്കിലും. ഇളയ മകൻ ഒഴികെ മറ്റു മൂന്നു പേരും വഴിമധ്യേ മരിച്ചു. ഇളയ മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. കർഷകനായ ഗോപിയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്ന കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post