നടുവണ്ണൂർ: സംസ്ഥാന പാതയിലെ നടുവണ്ണൂർ തെരുവത്തുകടവിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പേരാമ്പ്രയിലെ വ്യാപാരി ചേനോളി റോഡിൽ കാവട്ടൂർ സുജിത്ത് (46) നാണ് പരിക്കേറ്റത്. ഇയാളെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവത്തുകടവിൽ കൊയക്കാട് റോഡ് ജംഗ്ഷനടുത്ത് വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. നടുവണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്നു സ്കൂട്ടർ യാത്രക്കാരൻ. എതിർദിശയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.