Trending

പേരാമ്പ്രയിൽ കുറുക്കൻ്റെ ആക്രമണം; പതിനൊന്നുകാരിക്കും വയോധികനും പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കൻ്റ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷി(11), സമീപവാസിയായ കാവുംപൊയിൽ രാജൻ (79) എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോട് കൂടിയാണ് സംഭവം. 

വീട്ടിനകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിയെ കുറുക്കൻ വീടിൻ്റെ ഉമ്മറത്തുകൂടി കയറിവന്നു കടിക്കുകയായിരുന്നു. പിന്നാലെ സമീപ വാസിയായ വയോധികനും കടിയേറ്റു. പ്രദേശത്തുള്ള വളർത്തുമൃഗങ്ങൾക്കും കടിയേറ്റുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറുക്കന്റെ പിറകെ ഓടിയെങ്കിലും കണ്ടെത്താനായിട്ടില്ല. കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post