കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിങിൽ വിദ്യാർത്ഥിക്ക് പരിക്ക്. പ്ലസ്‌വൺ വിദ്യാർത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ്(16) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സ്കൂളിലെ കൈ കഴുകുന്ന ഭാഗത്തുവെച്ച് 13 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് അമലിനെ മർദ്ദിച്ചത്.
പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. സ്കൂളിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. സംഭവം സംബന്ധിച്ച് സ്കൂൾ ആൻ്റി റാഗിങ് കമ്മിറ്റിയും, രക്ഷിതാവും, കോടഞ്ചേരി പോലീസിൽ പരാതി നൽകി. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.