ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധികൻ മരിച്ചു. പൊയില്‍ക്കാവ് കലോപ്പൊയില്‍ മാപ്പിളകുനി ബാലന്‍ (75) ആണ് മരിച്ചത്. ചിരട്ടയിലും മരത്തിലും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു. ഫോക്ക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവുകൂടിയാണ് ബാലൻ.
ബാലുശ്ശേരി കരുമലയില്‍ ആഗസ്റ്റ് 3ന് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: കല്ല്യാണി. മകന്‍: ഷൈജു. മരുമകള്‍: അതുല്യ