കുന്ദമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പന്തീർപാടം ചെറുക്കാടത്ത് കബീർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുന്ദമംഗലത്ത് പലചരക്ക് കട വ്യാപാരിയായിരുന്നു. ഭാര്യ: ഷമീറ (ആരാമ്പ്രം, വട്ടക്കണ്ടത്തിൽ). മക്കൾ: ആമിന നശ്‌വ, ഫാത്തിമ സൽവ. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരങ്ങൾ: മുനീർ, യുസഫ്, മുഹ്സിന.