Trending

നാട്ടിലേക്ക് അവധിക്ക് പോകാൻ 2 ദിവസം മാത്രം; കുവൈറ്റിൽ എലത്തൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.


കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എലത്തൂർ പുതിയനിരത്ത് സ്വദേശി വാളിയിൽ നബീൽ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു ഫർവാനിയയിലെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 

ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: അബ്ദുറഹ്മാൻ (കെഐസി മുൻ ഉംറ വിങ് കൺവീനർ). മാതാവ്: നസീമ. ഭാര്യ: നജ. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post