പേരാമ്പ്ര: തൊട്ടിൽപ്പാലം റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ വടകരയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തി വെച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. തലശ്ശേരിയിൽ വെച്ച് നടന്ന ചർച്ചയിൽ ബസ് സമരം ഇന്നലെ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടും വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് വടകരയിലെ ബസ് അസോസിയേഷന്റെ തീരുമാനം.
വടകരയിൽ നിന്നും കൊയിലാണ്ടി, പയ്യോളി പേരാമ്പ്ര എന്നിവിടങ്ങളിലേയ്ക്കും ബസ്സ് സർവീസുകൾ നടത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നാദാപുരം തൂണേരി സ്വദേശി വിശ്വജിത്തിൻ്റെ ഭാര്യക്ക് സ്റ്റുഡന്റ് കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം.