Trending

കോഴിഫാമിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം.


ബത്തേരി: വയനാട് വാഴവറ്റയിൽ കോഴിഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ രണ്ടുപേർ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ വെച്ച് ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. 

ഫാം ഉടമ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ എട്ടോടെ ഫാമിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ പുൽപ്പറമ്പിൽ വീട്ടിൽ സൈമണിൽ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. 

ഷിനുവിൻ്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിൻ്റെ മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫാമിന് ചുറ്റുമുള്ള വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post