വടകര: തോടന്നൂർ മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണന് മർദ്ദനത്തിൽ പരിക്കേറ്റു. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ആശുപത്രിയിലെത്തിയ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോക്ടർ ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.