Trending

കാണാതായ ബാലുശ്ശേരി സ്വദേശി വീട്ടമ്മയുടെ മൃതദേഹം കോട്ടനടപ്പുഴയില്‍ കണ്ടെത്തി.

ബാലുശ്ശേരി: കാണാതായ ബാലുശ്ശേരി പനങ്ങാട് നോര്‍ത്ത് സ്വദേശി കുട്ടന്‍പിലാവില്‍ മീത്തല്‍ ലക്ഷ്മിയുടെ (67) മൃതദേഹം കോട്ടനടപ്പുഴയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവരെ വീട്ടില്‍നിന്നും കാണാതാവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഇവര്‍ കോട്ടനടപ്പാലത്തില്‍ നില്‍ക്കുന്നതായി ഇതുവഴി പോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. ഇതോടെ ഇന്നലെ രാവിലെ മുതല്‍ നരിക്കുനിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും, സന്നദ്ധപ്രവര്‍ത്തകരും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ഇന്ന് രാവിലെ മുതല്‍ വീണ്ടും ഫയര്‍ഫോഴ്‌സ് നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം അഞ്ഞൂറ് മീറ്ററോളെ ദൂരെ പുഴയുടെ താഴെ ഭാഗത്തുനിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്ററോളം നടന്നാണ് ഇവര്‍ കോട്ടനടപ്പാലത്തിലേക്ക് എത്തിയത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ലക്ഷ്മിയുടെ ഭര്‍ത്താവ് പരേതനായ രവി. മകന്‍: രജീഷ്.

Post a Comment

Previous Post Next Post