തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതേ തുടർന്ന് തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അവധി മറ്റേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു സർക്കാർ.
‘‘ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് നിലവിൽ അവധിയുള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണെന്നും’’ ടി.വി ഇബ്രാഹീം എംഎല്‍എ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.