Trending

കണ്ണൂരിൽ പ്രാതൽ കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു.


കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പ്രാതൽ ഭക്ഷണം കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി (60) യാണ് മരിച്ചത്. പ്രാതൽ കഴിക്കുന്നതിനിടെ, ഭക്ഷണാവശിഷ്ടം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം നേരിട്ടതോടെ വീട്ടുകാർ ഉടൻ തന്നെ‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. 

ഭര്‍ത്താവുമായി അകന്നു കഴിയുന്ന കമലാക്ഷി കുറച്ചുനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടയിലാണ് മരണത്തിനിടയാക്കിയ ദാരുണമായ സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പയ്യന്നൂര്‍ പൊലീസിന്റെ ഇന്‍ക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മകള്‍: സൗമ്യ. മരുമകന്‍: പി.കെ പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി, ബാബു.

Post a Comment

Previous Post Next Post