Trending

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങൾക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല- സുപ്രീംകോടതി


ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ച് ഉണ്ടാകുന്ന അപകട മരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. അമിതവേഗതയിൽ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പി.എസ് നരസിംഹ, ആര്‍. മാധവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വന്തം തെറ്റുകാരണം വരുത്തിവെച്ച അപകടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപകടത്തില്‍ മരിച്ച വ്യക്തിയുടെ കുടുംബം നല്‍കിയ ഹര്‍ജി നിരസിച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. 2014 ജൂണ്‍18നാണ് എന്‍.രവിഷ കാറപകടത്തില്‍ മരിച്ചത്. അപകട സമയത്ത് പിതാവും സഹോദരിയും കുട്ടികളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. രവിഷ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വളരെ അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്നാണ് കാര്‍ മറിഞ്ഞതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഉത്തരവ്.

Post a Comment

Previous Post Next Post