ദുബായ്: യുഎഇയിൽ പ്രവാസി മലയാളി കാറപകടത്തിൽ മരിച്ചു. കോഴിക്കോട് തുറയൂർ സ്വദേശി കീരങ്കൈ ചുണ്ടുക്കുനി അബ്ദുൽ ഹഖീം (40) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ദുബായ് റാസ് അൽഖോറിന് സമീപമായിരുന്നു അപകടം. സുഹൃത്തിനെ എയർപോർട്ടിൽ ഇറക്കി തിരിച്ചു വരുന്നതിനിടെ ഹഖീമടക്കം നാലംഗ സംഘം സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
പിതാവ്: പരേതനായ മൊയ്‌തീൻ. മാതാവ്: ഫാത്തിമ. ഭാര്യ: റുബീന. മക്കൾ: ഫാത്തിമ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹനീഫ, ജഅ്ഫർ.