Trending

നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ചെലവൂർ സ്വദേശി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.


നാദാപുരം: നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണ് അപകടം. ഇന്ന് പുലർച്ചെ 3.30 ഓടയായിരുന്നു അപകടം. കാലപ്പഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഏകദേശം 50 വർഷത്തോളം പഴക്കമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്താണ് ഈ പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്.

അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അബ്ദുറഹ്മാൻ ഗുരിക്കൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്മാൻ. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാറുള്ളത്. എന്നാൽ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post