നരിക്കുനി: വിദ്യാർത്ഥിനികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41) നെയാണ് കുന്ദമംഗലം പൊലിസ് ഇൻസ്പെക്ടർ കിരണും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ വിട്ടിൽനിന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ ബസിൽ വച്ച് യാത്രക്കാരനായ പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.
കുന്ദമംഗലം പൊലിസ് ഇൻസ്പെക്ടർ കിരണിൻ്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നിധിൻ, എസ്.സിപിഒ വിപിൻ എന്നിവരടങ്ങിയ സംഘം പ്രതിയെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരേ സമാനമായി 2019-ൽ കൊടുവള്ളി പൊലിസ് സ്റ്റേഷനിലും മറ്റൊരു പോക്സോ കേസ് നിലവിലുണ്ട്.