Trending

പരീക്ഷയില്‍ തോറ്റുപോകുമെന്ന ഭയം; പെരുമ്പാവൂരിൽ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു


എറണാകുളം: കൊച്ചി പെരുമ്പാവൂരില്‍ എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശിനി പിലപ്പിളളി വീട്ടില്‍ അക്ഷര (23) യാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറുപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടുകാരാണ് രാവിലെ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തില്‍ അസ്വഭാവികതകള്‍ ഒന്നുമില്ലെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അക്ഷര എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്.

Post a Comment

Previous Post Next Post