മലപ്പുറം: മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരിച്ച് മിനിറ്റുകൾക്കുള്ളിൽ മകനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (77) മകൻ ടെന്‍സ് തോമസ് (49) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ ടെന്‍സ് കുഴഞ്ഞ് വീണത്. ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.