Trending

ലഹരി ഉപയോഗിക്കാത്തവർക്ക് സൗജന്യ ഭക്ഷണവുമായി നരിക്കുനിയിലെ സുൽത്താൻ ഹോട്ടൽ.

നരിക്കുനി: ബസ് സ്റ്റാൻഡിൽ എത്തുന്നവർ ലഹരി ഉപയോഗിക്കാത്തവർ ആണെങ്കിൽ കയ്യിൽ പണമില്ലെങ്കിലും വിശന്ന് വലയേണ്ടിവരില്ല. നരിക്കുനി സ്റ്റാൻഡിലെ സുൽത്താൻ ഹോട്ടലാണ് പണമില്ലാത്തവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നത്. ‘ഒറ്റ കണ്ടിഷൻ മാത്രം' ലഹരി ഉപയോഗിക്കുന്നവരാകരുത്. ലഹരി ഉപയോഗിക്കാത്തവർക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് കാണിച്ച് ഹോട്ടലിനു പുറത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

അർഹരായവർക്കു ഭക്ഷണം നൽകി സഹായിക്കാനുള്ള സന്നദ്ധതയും ലഹരിക്കെതിരെയുള്ള സന്ദേശവുമാണ് ഒരേ സമയം മുന്നോട്ടു വയ്ക്കുന്നതെന്ന് സുൽത്താൻ ഹോട്ടൽ ഉടമ കെ.സലീം പറഞ്ഞു. ഇതിനകം തന്നെ ഒട്ടേറെ പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിക്കാത്തവരാണെങ്കിൽ ഇവിടെ ഭക്ഷണം ഉറപ്പാണ്.

Post a Comment

Previous Post Next Post