Trending

ഒള്ളൂർ ഗവ.യു പി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം.

ഉള്ളിയേരി: ഗ്രാമപ്പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഒള്ളൂർ ഗവ.യുപി സ്കൂളിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഇംപ്ലിമെൻ്റിംഗ് ഓഫീസർ ഗണേശൻ കക്കഞ്ചേരി പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ മിനി കരിയാറത്ത് മീത്തൽ, പി.ടി മാലിനി, എം ബീന, കെ വി ബ്രജേഷ് കുമാർ, എൻ.കെ ജയദാസ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ ഇ.പ്രകാശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അശ്വതി അജിത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post