Trending

കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർ


മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സംസ്ഥാന പാതയിലെ മുത്തേരി കപ്പുമല വളവില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഓട്ടോ ടാക്സി ഡ്രൈവർ പൂളപ്പൊയില്‍ നീലേശ്വരം സ്വദേശി ചെട്ടിയാം ചാലില്‍ അബ്ദുറഹ്‌മാന്‍, കാറിൽ യാത്ര ചെയ്തിരുന്ന സ്ത്രീ എന്നിവർക്കാണ് പരിക്കേറ്റത്. അബ്ദുറഹ്‌മാനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്ത്രീയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടമുണ്ടായത് സ്ഥിരം അപകടമേഖലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഇതേ സ്ഥലത്ത് പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ഓട്ടോ ടാക്സിയുടെയും മുന്‍ഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post