Trending

കുന്ദമംഗലത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്.


കുന്ദമംഗലം: കുന്ദമംഗലത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തതായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അപകടം. ആംബുലൻസിൻ്റെ മുൻ സീറ്റിലിരുന്നയാൾക്കാണ് പരിക്കേറ്റത്. ആംബുലൻസിൻ്റെ മുൻ ഗ്ലാസ് തകർന്ന് ദേഹത്ത് പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ആംബുലൻസിൻ്റെയും, കാറിൻ്റെയും മുൻഭാഗം തകർന്നു. രോഗിയേയും പരിക്കേറ്റ ബന്ധുവിനെയും മറ്റൊരു ആംബുലൻസിൽ ആശുപത്രിലേക്ക് മാറ്റി. പരിക്കേറ്റ സ്ത്രീയെ കുന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post