വടകര: വടകര ആയഞ്ചേരിയിൽ കാർ ഓട്ടോയിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് 5.15 ഓടെയായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ എതിരെ വന്ന ഓട്ടോയിൽ ഇടിച്ച ശേഷം ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോയിലുള്ള രണ്ടു പേർക്കും ഇന്നോവയിലുള്ള മുന്നുപേർക്കുമാണ് പരിക്കേറ്റത്. ഇതിൽ ഓട്ടോയിലുള്ള വടകര സ്വദേശികളായ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ വടകര ജില്ലാ ആശുപത്രിയിലും കണ്ണൂർ മിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയും സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറും പൂർണമായും തകർന്നു. വൈദ്യുതബന്ധം പെട്ടെന്ന് നിലച്ചതു കാരണം വൻ അപകടം ഒഴിവായി. പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിക്കായിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ പുനഃസ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചത്.