കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. പരേതനായ എടയാട്ടു പുറത്ത് സുശീലൻ്റേയും തൈക്കൂട്ടത്തിൽ ഉഷാറാണിയുടെ മകൾ സിന്ധ്യ (45) യാണ് മരിച്ചത്.
മനയത്ത് കുളത്തിന് സമീപം വീട്ടിലെ കുളിമുറിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. മാറാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മകൾ: അഖിന (പ്രൊവിഡൻസ് സ്കൂൾ). സഹോദരി: ഷാലി (ഖത്തർ).