കോഴിക്കോട്: കൂട്ടകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാപ്പാട് കാട്ടിലപീടിക സ്വദേശി സൈൻ വീട്ടിൽ അഹമ്മദ് റബാഹ് (18) ആണ് മരിച്ചത്. പാടത്തൊടി ഉമ്മർകോയയുടെയും കാരാട്ട് ഹസ്രത്തിൻ്റെയും മകനാണ്. മാത്തറ പി.കെ കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.
കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ അഹമ്മദ് മുങ്ങിതാഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ ഫോഴ്സിന്റെ സ്കൂബ ടീം സ്ഥലത്തെത്തി അഹമ്മദിനെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റോഷൻ, റജ, റോസിൻ, റിവ.
മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചീനിച്ചേരി പള്ളിയിൽ നടക്കും.