Trending

ഉണ്ണികുളം വീര്യമ്പ്രത്ത് നിന്നും പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി.

ഉണ്ണികുളം: ഉണ്ണികുളം വീര്യമ്പ്രത്ത് നിന്നും പതിനേഴു വയസുകാരനെ കാണ്മാനില്ലന്ന് പരാതി. ആറങ്ങാട്ട് നിബ്രാസിനെയാണ് കാണാതായത്. 28ന് വൈകുന്നേരം ആറ് മണിയോടെയാണ് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി.

അന്നേ ദിവസം കോഴിക്കോട് ബസിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചുവടെ കാണുന്ന നമ്പറുകളില്‍ വിവരം അറിയിക്കേണ്ടതാണ്‌.

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ - 0496 2642040, 9496 345 735, 95267 71175.

Post a Comment

Previous Post Next Post