Trending

മാഹി കനാലിൽ അഴകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം.


വടകര: മാഹി കനാലില്‍ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

സ്ത്രീയുടെ തലയില്‍ വെള്ള തോര്‍ത്തു മുണ്ട് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയില്‍ കറുപ്പും കാവിയും ചരടും കെട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post