തിരുവനന്തപുരം: പ്ലസ്ടു സേ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ (DHSE) ഔദ്യോഗിക വെബ്‌സൈറ്റായ http://dhsekerala.gov.in/, https://results.hse.kerala.gov.in/ എന്നിവയിൽ ഫലം പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം അറിയാം. കഴിഞ്ഞ മാസം 23 മുതൽ 27 വരെയായിരുന്നു പ്ലസ്ടു സേ പരീക്ഷ. 80,000 ത്തിലധികം വിദ്യാർത്ഥികകളാണ് സേ ഫലം അറിയാൻ കാത്തിരിക്കുന്നത്. മെയ് 22ന് ആയിരുന്നു പ്ലസ്ടു ബോർഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.