ബാലുശ്ശേരി: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ബാലുശ്ശേരി പറമ്പിൻ്റെ മുകൾ തുരുത്യാട് വെള്ളറമുണ്ടയിൽ രാജേഷ് (46) ആണ് മരിച്ചത്. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. തുരുത്യാട് വർണ്ണം ഹാർഡ്‌വെയർ ഉടമയാണ്. അച്ഛൻ: പരേതനായ രാഘവൻ നായർ. അമ്മ: പരേതയായ ജാനകി അമ്മ. ഭാര്യ: ചിഞ്ചു. മക്കൾ: നേഹ രാജ്, നിഹാ രാജ്. ശവസംസ്കാരം വീട്ടുവളപ്പിൽ.