Trending

ഇരുപത്തൊന്നുകാരിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞു വീണ് മരിച്ചു.


തൃശൂർ: തൃശൂർ തലപ്പിള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞു വീണ് മരിച്ചു. തലപ്പിള്ളി എയ്യാൽ ഒലക്കേങ്കിൽ ഔസേപ്പ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ സെൻ്റ് മേരീസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്. പനി ബാധിതയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കോളേജിൽ വെച്ച് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post