താമരശ്ശേരി: പുതുപ്പാടി ഗവണ്‍മെന്റ് സ്വീഡ് ഫാമില്‍ നിലം ഉഴുത് മറിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഫാം ട്രാക്ടര്‍ ഡ്രെെവര്‍ മരിച്ചു. മലപുറം വളഞ്ഞപാറ ഞാറ്റുംപറമ്പില്‍ ഹരിദാസന്‍ (52) ആണ് മരിച്ചത്. നിലം ഉഴുത് മറിക്കുന്നതിനിടയിൽ ട്രാക്ടർ തലകീഴായി മറിഞ്ഞ് അതിനിടയിൽ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം.
സഹ തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളിയില്‍ പൂഴ്ന്നു പോയതിനാൽ പുറത്തെടുക്കാനായില്ല. പിന്നീട് നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഹരിദാസനെ പുറത്തെടുത്തത്. തുടർന്ന് താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.