Trending

വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി യുവാക്കളുടെ മാതൃക.


ബാലുശ്ശേരി: വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി. എകരൂൽ വള്ളിയോത്ത് സ്വദേശികളായ കണ്ണൂർക്കണ്ടി അഷ്ബാൻ (25), കോരക്കാട്ടിൽ ഷുഹൈബ് (29) എന്നിവരാണ് നാടിന് തന്നെ മാതൃകയായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബാലുശ്ശേരി പനായിൽ നിന്നും നാലെ മുക്കാൽ പവൻ വരുന്ന സ്വർണപാദസരം വീണുകിട്ടിയത്. ഇന്ന് ബാലുശ്ശേരി സ്റ്റേഷനിൽ വെച്ച് സ്വർണാഭരണം യുവാക്കൾ ഉടമസ്ഥനു കൈമാറി.

Post a Comment

Previous Post Next Post