മലപ്പുറം: മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭർത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
അപ്പുണ്ണി ഏറെ നാളായിട്ട് കിടപ്പുരോഗിയാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.