Trending

ആരാമ്പ്രത്ത് കടകളിൽ മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു.

കുന്ദമംഗലം: ആരാമ്പ്രം അങ്ങാടിയിൽ രണ്ട് കടകളിൽ മോഷണം. ഓമശ്ശേരി സ്വദേശി ഷിജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ലോറൽ റെഡിമെയ്ഡ് ഷോപ്പ്, പുള്ളിക്കോത്ത് ജംഗ്ഷനിൽ പൂളകമണ്ണിൽ ശ്യാമിലിന്റെ ഉടമസ്ഥതയിലുള്ള ടെക്‌നോ മൊബൈൽ സർവീസ് സെന്റർ എന്നീ കടകളിലാണ് മോഷണം നടന്നത്.

ലോറ തുണിക്കടയിൽ സൈഡ് ഗ്ലാസ് എടുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ടെക്നോ മൊബൈൽ സർവീസ് സെൻ്ററിൽ സെക്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഉൾവശത്തുള്ള ഗ്ലാസിന്റെ ലോക്കും തകർത്തിട്ടുണ്ട്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 6000 രൂപയാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെ കടയടച്ച് വീട്ടിൽപോയ ശേഷം ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കയുടമ മോഷണ വിവരം അറിഞ്ഞത്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വർദ്ധിച്ചുവരുന്ന മോഷണം തടയുന്നതിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ആരാമ്പ്രം യൂണിറ്റ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post