തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (ജൂലൈ 4) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിന് എതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.