Trending

കാണാതായ കാപ്പാട് സ്വദേശിയെ അത്തോളിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


അത്തോളി: അത്തോളിയിൽ മെയിൻ റോഡിന് സമീപം ഒഴിഞ്ഞ പറമ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ പകൽ വീട് അന്തേവാസിയും കാപ്പാട് കാക്കച്ചിക്കണ്ടി ദാറുൽ നഹീസ് വീട്ടിൽ അലവി (74) ആണ് മരിച്ചത്. വൈകീട്ട് 6 മണിയോടെ പരിസരവാസികൾ മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സമിപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. 

പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന്. പേരാമ്പ്ര പോലീസ് ഡിവൈ എസ്പി എൻ.സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ.പ്രേംകുമാർ, എസ്ഐ എം.സി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റുമെന്ന് അത്തോളി പോലിസ് അറിയിച്ചു. ഒരാഴ്ച മുമ്പ് അലവിയെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post