Trending

ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, നിയമനടപടിക്കൊരുങ്ങി കുടുംബം.


നരിക്കുനി: ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്സിൽ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിക്കാരന്‍. കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടത്. നിയപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

ഈ ഈ മാസം മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് മക്കള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയത്. ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട്. 

സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാനായിരുന്നു കുടുംബത്തോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കുടുംബം. അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും.

Post a Comment

Previous Post Next Post