താമരശ്ശേരി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി കോരങ്ങാട് സ്വദേശി നടുപുത്തലത്ത് വിഷ്ണു (30) വാണ് പിടിയിലായത്. ഇന്നു പുലർച്ചെ താമരശ്ശേരി ചുങ്കത്തെ സുസൂക്കി ഷോറൂമിൻ്റെ സമീപത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ 52.45 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പിടികൂടി.