കൊടുവള്ളി: നാട്ടിൻ പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്ന ചക്ക കോഴിക്കോട് തീരദേശ മേഖലകളിൽ കിട്ടാക്കനിയാണ്. ഈ ആവശ്യം കണ്ടറിഞ്ഞ ക്രസന്റ് ക്ലബ് ആരാമ്പ്രം കൊട്ടക്കാവയൽ പ്രവർത്തകർ പ്രദേശത്തെ സുമനസ്സുകളിൽ നിന്ന് ശേഖരിച്ച ചക്ക കോഴിക്കോട് തീരദേശ മേഖലകളിൽ എത്തിച്ചു വിതരണം നടത്തി. രണ്ടു ദിവസം കൊണ്ട് ശേഖരിച്ച അഞ്ഞൂറോളം ചക്കകൾ വെള്ളയിൽ കോതി ബീച്ച് ഭാഗങ്ങളിലെ ജനങ്ങൾക്കാണ് സൗജന്യമായി വിതരണം ചെയ്തത്.
രുചിയുടെ നാട്ടു വിഭവവും പ്രകൃതിയുടെ വരദാനവുമായ ചക്കകൾ തീരദേശത്തെ വറുതിയിൽ ദുരിതം പേറുന്ന സഹോദരങ്ങൾക്ക് മാധുര്യം പകർന്നു. തീരദേശ ഭാഗങ്ങളിൽ വലിയ വില കൊടുത്തു വാങ്ങുന്ന ചക്ക സൗജന്യമായി ലഭിച്ചത് അവർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. ചക്ക കയറ്റിയ വണ്ടി അബൂബക്കർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
ക്രസന്റ് ക്ലബ്ബ് പ്രസിഡണ്ട് അസ്ഹറുദ്ധീൻ, കബീർ എ.പി, ഫാസിൽ, അബു എ.പി, റഷീദ്, അബ്ദുൽ സലാം, സുബൈർ കോട്ടക്കൽ, അസീസ്, ഹാരിസ്, ഷമീർ, നബീൽ, മുജീബ്, റിയാസ് എന്നിവർ നേതൃത്വം നൽകി. വെള്ളയിൽ മേഖലയിൽ മുനീർ മരക്കാൻ എൻ.പി, അഹമ്മദ് കോയ, മുസ്തഫ, നൂഹ്, അബൂബക്കർ, മൊയ്തീൻകോയ കോനാട് തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
Tags:
LOCAL NEWS