പൂനൂർ: പ്രമുഖ സാമൂഹിക പ്രവർത്തകനും കാന്തപുരം ‘യെങ് മെൻസി’ൻ്റെ സ്ഥാപക അംഗവുമായ എം.കെ.സി അബൂബക്കറിന്റെ ഓർമ്മക്കായി ആംബുലൻസ് വാൻ പുറത്തിറക്കി. എം.കെ.സി അനുസ്മരണ ചടങ്ങിനു ശേഷം ഉപദേശക സമിതി ചെയർമാൻ ആനപ്പാറ ഇസ്മായിൽ ആണ് ആംബുലൻസ് വാനിന്റെ ലോഞ്ചിംഗ് നിർവഹിച്ചത്.
ചടങ്ങിൽ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എൻ.എം ഫസൽ വാരിസ് സ്വാഗതം പറഞ്ഞു. ചെയർമാൻ വി കെ മുഹമ്മദ് അവതരിപ്പിച്ച ആംബുലൻസ് ഫണ്ട് റിപ്പോർട്ട് യോഗം സർവ സമ്മതമായി പാസാക്കി. കെ.കെ അബ്ദുള്ള മാസ്റ്റർ, വി.പി ഇബ്രാഹിം, സി.കെ സതീഷ് കുമാർ, പി.കെ നാസർ, എം.കെ.സി അബ്ദുസമദ്, കെ.വി അബ്ദുസ്സലാം, എ.പി ഉസൈൻ മാസ്റ്റർ, കെ.പി സക്കീന, ഒ.വി ഫസലുറഹ്മാൻ, അഷ്റഫ് തങ്ങൾ, പി.കെ ഹംസ, എൻ.കെ സുബൈർ, ടി.പി മുഹമ്മദ് ഹാജി, കെ.ബഷീർ മാസ്റ്റർ, കെ.കെ കാസിം ഹാജി, ഇ.പി മുഹമ്മദലി, ഇസ്മായിൽ ആനപ്പാറ, പി.കെ നൂറുദ്ദീൻ, കെ.കെ മുഹമ്മദ്, അശ്റഫ്, എ.കെ മുഹമ്മദ് ആരിഫ്, എ.കെ ഇബ്രാഹിം, പി.സി മുഹമ്മദ് ഇസ്മായിൽ, മുഹമ്മദലി മാസ്റ്റർ, എ.മുഹമ്മദ് സാലി, എൻ.കെ അസീസ്, പി.കെ മുഹമ്മദ് ഷാഫി, അബ്ദുൽ ജബ്ബാർ, പി.പി അബ്ദുസ്സലാം, കെ.മുഹമ്മദ് നാസർ, ടി.അബ്ബാസ്, റിഷാബ് റഹ്മാൻ, പി.കെ റഷീദ്, സിറാജുദ്ദീൻ പി.കെ, അബ്ദുൽ ബാസിത്, ഷാഫി ബൈസൺ, കെ.അബ്ദുറഹിമാൻ സനാ, ജാസ്മിൻ തൗഫീഖ്, തങ്കമണി, എ.എം ഷംസീന, കെ.പി റഹീന, എം.പി അഹമ്മദ് മാസ്റ്റർ, മുഹമ്മദ് വി.കെ, അബ്ദുൽ നാസർ, ലത്തീഫ് തബൂക്ക്, ജമാൽ.കെ, റഷീദ് പി.കെ, മുജീബ് കെ.പി. തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. യെങ് മെൻസ് ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ മുനീർ മാസ്റ്റർ നന്ദി പറഞ്ഞു
Tags:
LOCAL NEWS