Trending

പന്നൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു.

കൊടുവള്ളി: കൊടുവള്ളി പന്നൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥി മരിച്ചു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ്കുട്ടിയുടെ മകൻ മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. എളേറ്റിൽ  എം.ജെ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവ്: മുനീറ (പൂളപ്പൊയിൽ, എളേറ്റിൽ). സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്‌, പരേതനായ നബീൽ ഹാമിദ് (കുട്ടാപ്പു). മയ്യിത്ത് നിസ്കാരം ശനിയാഴ്ച പന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post