Trending

യുവതിയെ ബലാത്സംഗം ചെയ്തു; കോഴിക്കോട് ജിം പരിശീലകൻ പിടിയിൽ.


കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജിം പരിശീലകൻ പിടിയിൽ. വെസ്റ്റ്‌ഹിൽ സ്വദേശി ശ്രീവത്സം വീട്ടിൽ സംഗീതി(31)നെയാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. പരിചയത്തിലായ കാസർകോട്‌ സ്വദേശിനിയായ യുവതിയോട് സംസാരിക്കണം എന്നാവശ്യപ്പെട്ട്‌ കോഴിക്കോടേയ്ക്ക്‌ വിളിച്ചുവരുത്തിയായിരുന്നു പീഡനം. 

തളി ക്ഷേത്രത്തിനടുത്തുള്ള ലോഡ്‌ജിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ യുവതി നൽകിയ പരാതിയിന്മേൽ കസബ പോലീസ് കേസെടുത്തിരുന്നു. കസബ സിഐ ജിമ്മിയുടെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവർ ചേർന്നാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തതത്‌.

Post a Comment

Previous Post Next Post