കുറ്റ്യാടി: വേളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് നയീമ കുളമുള്ളതില്‍. മുസ്ലിംലീഗ് പ്രതിനിധിയായാണ് ഇവര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെത്തിയത്. എന്നാല്‍ അടുത്തിടെ പാര്‍ട്ടിയുമായി ഇടയുകയും പാര്‍ട്ടി പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് തുടരുകയും ചെയ്തതിന് പിന്നാലെയാണ് വെള്ളിയാഴ്ച നാലോടെ രാജിവെച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനെതുടര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നയീമയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് പ്രസിഡണ്ടിൻ്റെ രാജി. പ്രസിഡണ്ട് രാജിവെച്ചതോടെ ഇനിയെന്ത് എന്ന ചോദ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉയർന്നിട്ടുണ്ട്.