നടുവണ്ണൂർ: നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതാണ് മര്‍ദ്ദനത്തിന് കാരണമന്നൊണ് പറയുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശാസന. പോസ്റ്റിട്ടപ്പോള്‍ ഒരുതവണ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിലക്കി. ഈ വിലക്ക് ലംഘിച്ച് പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ സമാന സാഹചര്യം ഉണ്ടായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.